റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലുവ മുട്ടം മെട്രോ സ്റ്റേഷനില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ചു

December 28, 2025 - 5:09 am

കൊച്ചി | ആലുവ മുട്ടം മെട്രോ സ്റ്റേഷനില്‍ വാക്ക് തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ നഗര്‍ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിയത്. നീതുവിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബർ 27 ശനിയാഴ്ച വെകീട്ടായിരുന്നു സംഭവം.

നീതുവിനെ മഹേഷ് പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നത് പതിവായിരുന്നുവെന്ന് പോലീസ്

നീതുവും മഹേഷും ദീര്‍ഘനാളായി അകന്നുകഴിഞ്ഞുവരികയാണ് . എന്നാല്‍ നീതുവിനെ മഹേഷ് പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകാന്‍ നീതു ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ്.മഹേഷ് ശല്യപ്പെടുത്താന്‍ എത്തിയത്.ഇതോടെ നീതു മെട്രോ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു.

മഹേഷിനെ സംഭവസ്ഥലത്തുവച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.

കൗണ്ടറില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നതിനിടെ തനിക്ക് കൂടി ടിക്കറ്റ് വേണമെന്ന് പിന്തുടര്‍ന്ന് എത്തിയ മഹേഷ് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് നീതുവിനെ കുത്തുകയായിരുന്നു. മഹേഷിനെ സംഭവസ്ഥലത്തുവച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. നീതുവിന്റെ പരുക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *