റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു

December 26, 2025 - 5:22 am

കോഴിക്കോട് | ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി പെരുവില്ലിയില്‍ താമസിക്കുന്ന ഷാഹിദ് റഹ്മാനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഡിസംബർ 24 ന് രാത്രി വേനപ്പാറയില്‍ നിന്ന് പിടികൂടിയ ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 25 ന് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുകയായിരുന്നു.

ചിരിച്ചും കൈവീശിക്കാണിച്ചും പ്രതി കോടതിയില്‍

ഒരു വര്‍ഷം മുമ്പ് സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ കൊണ്ടോട്ടി സ്വദേശിനിയായ 25 കാരിയെയാണ് ഇയാള്‍ ഭാര്യയാക്കി കൂടെ താമസിപ്പിച്ചിരുന്നത്. ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളല്‍ ഏല്‍പ്പിക്കുകയും വായില്‍ തുണി തിരുകി മുറിയില്‍ അടയ്ക്കുകയും ചെയ്തായിരുന്നു പ്രതി യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചത്. ശരീരമാസകലം പൊള്ളലേറ്റതിനു പുറമെ മര്‍ദ്ദിച്ച പാടുകളുമുണ്ടായിരുന്നു. ഹീനമായ ക്രൂരകൃത്യം ചെയ്തിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ചിരിച്ചും കൈവീശിക്കാണിച്ചുമാണു പ്രതി കോടതിയില്‍ ഹാജരായത്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *