കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഫെമ ചട്ടലംഘനം ചൂണ്ടിക്കാട്ടി ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അഡ്ജ്യുഡിക്കേറ്റിംഗ് അഥോറിറ്റി, മുഖ്യമന്ത്രിക്കും മുന്‍മന്ത്രി തോമസ് ഐസക്കിനും കിഫ്ബി മുന്‍ സിഇഒ കെ.എം. ഏബ്രഹാമും നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നു മാസത്തേക്കാണ് തുടര്‍നടപടികള്‍ തടഞ്ഞത്. ഇഡിയോടു ജസ്റ്റീസ് വി.ജി. അരുണ്‍ വിശദീകരണം തേടി.
ഇതിനെതിരേ ഇഡി അപ്പീല്‍ നല്കി.
ഇഡി നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു മൂവരും കോടതിയെ സമീപിച്ചത്. കിഫ്ബി ചെയര്മാന് എന്നനിലയിലാണു കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നോട്ടീസ് നല്‍കിയത്. കഴിഞ്ഞദിവസം കിഫ്ബിയുടെ ഹര്‍ജിയില്‍ നോട്ടീസിലെ തുടര്‍നടപടികള്‍ സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരേ ഇഡി അപ്പീല്‍ നല്‍കിയിട്ടുണ്ട്.
തങ്ങളെ ഉപദ്രവിക്കാനുള്ള ബോധപൂര്‍വമായ നടപടിയാണെന്നാണ് ഹര്‍ജിക്കാർ.
മസാല ബോണ്ടില്‍ ഫെമ നിയമലംഘനമുണ്ടെന്ന ഇഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അഡ്ജ്യുഡിക്കേറ്റിംഗ് അഥോറിറ്റി മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നോട്ടീസയച്ചത്. എന്നാല്‍, ഇഡിയുടെ പരാതി നിയമപരമായും വസ്തുതാപരമായും നിലനില്‍ക്കില്ലെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവരുടെ വാദം. മസാല ബോണ്ടില്‍നിന്നുള്ള ഫണ്ട് അടിസ്ഥാന സൗകര്യവികസനത്തിനു സ്ഥലം വാങ്ങാന്‍ ചെലവഴിക്കുന്നത് നിയമപരമായി അനുവദനീയമാണെന്നിരിക്കെ ഭൂമി വാങ്ങാന്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചെന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. തങ്ങളെ ഉപദ്രവിക്കാനുള്ള ബോധപൂര്‍വമായ നടപടിയാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.
