പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍

കണ്ണൂര്‍ | പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രതി പരിചയപ്പെട്ടത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കക്കാടുള്ള ബന്ധുവീട്ടില്‍ എത്തിച്ച് ഇയാള്‍ പെണ്‍കുട്ടിയെ പലതവണ പീഡനത്തിന് ഇടയാക്കിയിരുന്നു. പെണ്‍കുട്ടിക്ക് ഇയാള്‍ വിലപിടിപ്പുള്ള മൊബൈല്‍ ഫോണും വാങ്ങി നല്‍കിയിരുന്നു. കുട്ടിയുടെ കയ്യില്‍ പുതിയ ഫോണ്‍ കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →