ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി കേസിൽ എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ ജു​​​ഡീ​​​ഷ​​​ൽ റി​​​മാ​​​ൻ​​​ഡ് കാ​​​ലാ​​​വ​​​ധി ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കു ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു

കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി കേ​​​സി​​​ൽ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ ജു​​​ഡീ​​​ഷ​​​ൽ റി​​​മാ​​​ൻ​​​ഡ് കാ​​​ലാ​​​വ​​​ധി ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കു ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​യി​​​ലെ സ്വ​​​ർ​​​ണം അ​​​പ​​​ഹ​​​രി​​​ച്ച കേ​​​സി​​​ൽ ഡിസംബർ 18 നാണ് റി​​​മാ​​​ൻ​​​ഡ് ‍കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്. ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്പ​​​ങ്ങ​​​ളി​​​ലെ സ്വ​​​ർ​​​ണ​​​പ്പാ​​​ളി അ​​​പ​​​ഹ​​​രി​​​ച്ച കേ​​​സി​​​ൽ പ​​​ത്മ​​​കു​​​മാ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​മ്യ​​​ഹ​​​ർ​​​ജി 22നു ​​​പ​​​രി​​​ഗ​​​ണി​​​ക്കും. ഈ ​​​കേ​​​സി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ (എ​​​സ്ഐ​​​ടി) റി​​​പ്പോ​​​ർ​​​ട്ട് കോ​​​ട​​​തി തേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

മു​​​രാ​​​രി ബാ​​​ബു​​​വി​​​നെ​​​യും ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യെ​​​യും ര​​​ണ്ടു ദി​​​വ​​​സ​​​ത്തേ​​​ക്ക് എ​​​സ്ഐ​​​ടി ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം എ​​​സ്ഐ​​​ടി​​​യു​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ട ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ പോ​​​റ്റി, മു​​​രാ​​​രി ബാ​​​ബു എ​​​ന്നി​​​വ​​​രെ ഡിസംബർ 16 ന് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു ജ​​​യി​​​ലി​​​ലേ​​​ക്ക് അ​​​യ​​​ച്ചു. ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്പ​​​ത്തി​​​ലെ സ്വ​​​ർ​​​ണ​​​പ്പാ​​​ളി അ​​​പ​​​ഹ​​​രി​​​ച്ച കേ​​​സി​​​ൽ മു​​​രാ​​​രി ബാ​​​ബു​​​വി​​​നെ​​​യും ക​​​ട്ടി​​​ള​​​യി​​​ലെ സ്വ​​​ർ​​​ണ​​​പ്പാ​​​ളി അ​​​പ​​​ഹ​​​രി​​​ച്ച കേ​​​സി​​​ൽ ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യെ​​​യും ര​​​ണ്ടു ദി​​​വ​​​സ​​​ത്തേ​​​ക്ക് എ​​​സ്ഐ​​​ടി ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടി​​​രു​​​ന്നു.

ഇഡി സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും

പു​​​തുതാ​​​യി ല​​​ഭി​​​ച്ച തെ​​​ളി​​​വു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ചോ​​​ദ്യം ചെ​​​യ്യ​​​ണ​​​മെ​​​ന്ന എ​​​സ്ഐ​​​ടി ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ട​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​നു വേ​​​ണ്ടി പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ സി​​​ജു രാ​​​ജ​​​ൻ ഹാ​​​ജ​​​രാ​​​യി.ശ​​​ബ​​​രി​​​മ​​​ല ക്ഷേ​​​ത്ര​​​ത്തി​​​ലെ സ്വ​​​ർ​​​ണാ​​​പ​​​ഹ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് പ​​​ക​​​ർ​​​പ്പ് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ട് ഇഡി സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും എ​​​തി​​​ർ​​​വാ​​​ദം അ​​​റി​​​യി​​​ക്കാ​​​ൻ എ​​​സ്ഐ​​​ടി കൂ​​​ടു​​​ത​​​ൽ സാ​​​വ​​​കാ​​​ശം തേ​​​ടി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് ഇ​​​ന്ന​​​ത്തേ​​​ക്കു മാ​​​റ്റി​​​യ​​​ത്.

.-

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →