ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ള്‍ സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​നു രേ​​​ഖ​​​ക​​​ളി​​​ല്ലെ​​​ന്ന വാ​​​ദ​​​വുമായി ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്‍. വാ​​​സു​​​

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ള്‍ സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​നു രേ​​​ഖ​​​യു​​​ണ്ടോ​​​യെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​നു രേ​​​ഖ​​​ക​​​ളി​​​ല്ലെ​​​ന്ന വാ​​​ദ​​​മാ​​​ണ് ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്‍. വാ​​​സു​​​വി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഇ​​​തു നി​​​ഷേ​​​ധി​​​ച്ച സ​​​ര്‍ക്കാ​​​ര്‍ 1998ല്‍ ​​​ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ള്‍ സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​വ​​​രു​​​ടെ മൊ​​​ഴി​​​ക​​​ള​​​ട​​​ക്കം കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി.

ജാ​​​മ്യ​​​ഹ​​​ര്‍ജി​​​ക​​​ൾ വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി

വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യാ​​​ണു വി​​​ശ​​​ദ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തേ​​​ണ്ട​​​തെ​​​ന്നു പ​​​റ​​​ഞ്ഞ കോ​​​ട​​​തി, എ​​​ന്‍.​​​വാ​​​സു​​​വി​​​ന്‍റെ​​​യും മു​​​ന്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ ബി. ​​​ മു​​​രാ​​​രി ബാ​​​ബു​​​വി​​​ന്‍റെ​​​യും ജാ​​​മ്യ​​​ഹ​​​ര്‍ജി​​​ക​​​ൾ വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി. പ്ര​​​ഥ​​​മ​​​ദൃ​​​ഷ്‌​​​ട്യാ​​​യു​​​ള്ള വി​​​ശ​​​ക​​​ല​​​ന​​​മാ​​​ണു ജാ​​​മ്യ​​​ഹ​​​ര്‍ജി​​​യി​​​ല്‍ ന​​​ട​​​ത്തു​​​ക​​​യെ​​​ന്നും ജ​​​സ്റ്റീ​​​സ് ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ പ​​​റ​​​ഞ്ഞു. സ്വ​​​ര്‍ണ​​​പ്പാ​​​ളി​​​ക​​​ള്‍ ചെ​​​മ്പുപാളികളെന്ന പേരിൽ കൈമാറിയെന്നാണ് ഹർജിക്കാർക്കെതിരെയുളള കേസ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →