Tag
ന്യൂസ് ഡെസ്ക്

ദിലീപിന് പരാതിക്കാരിയോടുള്ള വൈരാഗ്യം തെളിയിക്കാനായില്ല : പ്രോസിക്യൂഷനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോടതി

December 14, 2025 - 8:19 pm

 
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരി ആക്രമിക്കപ്പെട്ടതിന്റെ സ്വകാര്യദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് വിധിന്യായത്തില്‍ പരാമര്‍ശം. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന ഫോള്‍ഡര്‍ സുരക്ഷിതമാണെന്നും ഇതിന്റെ ഹാഷ് വാല്യുവില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. അതേസമയം പ്രോസിക്യൂഷനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചതായും വിധിന്യായത്തിലുണ്ട്. പള്‍സര്‍ സുനി പറഞ്ഞ മാഡം ആരാണെന്നും മാഡത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും കോടതി വിധിന്യായത്തില്‍ ആരാഞ്ഞിട്ടുണ്ട്.

ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടില്ലെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി വിധിന്യായത്തില്‍

സ്വകാര്യദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ സുരക്ഷ സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നതായുള്ള ആരോപണങ്ങള്‍ വിചാരണയുടെ പല ഘട്ടങ്ങളില്‍ ഉയരുകയും ചെയ്തു. കോടതിയില്‍ തെളിവായി ഹാജരാക്കിയ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളടങ്ങിയ എട്ട് ഫയലുകളുടെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടില്ലെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി വിധിന്യായത്തില്‍ പറയുന്നു. പരാതിക്കാരിയുടെ സ്വകാര്യത ഒരു ഘട്ടത്തിലും ലംഘിക്കപ്പെട്ടിട്ടില്ലെന്നും ഇക്കാര്യം വാദത്തിന്റെ അവസാനഘട്ടത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും സമ്മതിച്ചിട്ടുണ്ടെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കിയിരിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *