റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കിയ നിലയിൽ

December 12, 2025 - 1:30 pm

തിരുവനന്തപുരം: തടവുകാരനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. പൂജപ്പുര സെൻട്രൽ ജയിലിൽ ഡിസംബർ 12 വെളളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി ഹരിദാസ് (58) ആണ് മരിച്ചത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ജയിൽ കോമ്പൗണ്ടിനകത്തുള്ള മാനുഫാക്ചറിംഗ് യൂണിറ്റിൽ രാവിലെ ഏഴരയോടെയാണ് ഹരിദാസ് ജോലിക്ക് കയറിയത്. പിന്നീട് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയാണ് ഹരിദാസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *