റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി മ​​​ധു​​​ര ബെ​​​ഞ്ചി​​​ലെ ജ​​​ഡ്ജി ജി.​​​ആ​​​ർ. സ്വാ​​​മി​​​നാ​​​ഥ​​​നെ​​​തി​​​രേ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ

December 11, 2025 - 8:16 am

ന്യൂ​​​ഡ​​​ൽ​​​ഹി: ത​​​മി​​​ഴ്നാ​​​ട് മ​​​ധു​​​ര​​​യി​​​ലെ തി​​​രു​​​പ്പ​​​ര​​​ൻ​​​കു​​​ണ്ഡ്ര​​​ത്ത് വ​​​ർ​​​ഗീ​​​യ ധ്രു​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് അ​​​വ​​​സ​​​രമുണ്ടാക്കുംവിധം ദ​​​ർ​​​ഗ​​​യ്ക്കു സ​​​മീ​​​പം കാ​​​ർ​​​ത്തി​​​കദീ​​​പം തെ​​​ളി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി മ​​​ധു​​​ര ബെ​​​ഞ്ചി​​​ലെ ജ​​​ഡ്ജി ജി.​​​ആ​​​ർ. സ്വാ​​​മി​​​നാ​​​ഥ​​​നെ​​​തി​​​രേ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ. ജ​​​ഡ്ജി​​​യെ പു​​​റ​​​ത്താ​​​ക്കാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് പ്ര​​​മേ​​​യാ​​​വ​​​ത​​​ര​​​ണ നോ​​​ട്ടീ​​​സ് സ്പീ​​​ക്ക​​​ർ​​​ക്കു നേ​​​രി​​​ട്ടു ന​​​ൽ​​​കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പ്ര​​​തി​​​പ​​​ക്ഷം പ​​​രാ​​​തി​​​യു​​​മാ​​​യി രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യെ​​​യും സ​​​മീ​​​പി​​​ച്ച​​​ത്.

‘ക്രി​​​പ്റ്റോ ക്രി​​​സ്ത്യാ​​​നി​​​ക​​​ൾ’ എ​​​ന്ന വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശം

ജ​​​ഡ്ജി സ്ഥാ​​​ന​​​മേ​​​റ്റ​​​​​​ശേ​​​ഷം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ​​​ല ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​ലെ​​​യും നി​​​ഷ്പ​​​ക്ഷ​​​ത, സു​​​താ​​​ര്യ​​​ത, ജു​​​ഡീ​​​ഷ​​​റി​​​യു​​​ടെ മ​​​തേ​​​ത​​​ര പ്ര​​​വ​​​ർ​​​ത്ത​​​നം എ​​​ന്നി​​​വ​​​യി​​​ൽ ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​ക​​​ളു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് പ​​​രാ​​​തി. ജ​​​ഡ്ജി​​​യു​​​ടെ ചി​​​ല വി​​​വാ​​​ദ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും ഉ​​​ത്ത​​​ര​​​വു​​​ക​​​ളും പ​​​രാ​​​തി​​​ക്കൊ​​​പ്പം ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ട്. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഒ​​​രു പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു പ്ര​​​സം​​​ഗി​​​ച്ച​​​തി​​​ന് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി നേ​​​രി​​​ട്ട ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​ന് ജ​​​ഡ്ജി​​​യു​​​ടെ ബെ​​​ഞ്ചി​​​ൽ​​​നി​​​ന്ന് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നും ‘ക്രി​​​പ്റ്റോ ക്രി​​​സ്ത്യാ​​​നി​​​ക​​​ൾ’ എ​​​ന്ന വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​താ​​​യും പ​​​രാ​​​തി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ത​​​മി​​​ഴ്നാ​​​ട് കാ​​​രൂ​​​ർ ജി​​​ല്ല​​​യി​​​ലെ ഒ​​​രു ക്ഷേ​​​ത്ര​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന അ​​​പ​​​രി​​​ഷ്കൃ​​​ത ആ​​​ചാ​​​രം ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് നി​​​രോ​​​ധി​​​ച്ചി​​​രു​​​ന്നു.

ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​യെ മ​​​റി​​​ക​​​ട​​​ന്ന് സിം​​​ഗി​​​ൾ ബെ​​​ഞ്ച് ജ​​​ഡ്ജി​​​യാ​​​യ ജി.​​​ആ​​​ർ. സ്വാ​​​മി​​​നാ​​​ഥ​​​ൻ ഉ​​​ത്ത​​​ര​​​വ്

എ​​​ന്നാ​​​ൽ, ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​യെ മ​​​റി​​​ക​​​ട​​​ന്ന് ആ​​​ചാ​​​രം തു​​​ട​​​രാ​​​ൻ സിം​​​ഗി​​​ൾ ബെ​​​ഞ്ച് ജ​​​ഡ്ജി​​​യാ​​​യ ജി.​​​ആ​​​ർ. സ്വാ​​​മി​​​നാ​​​ഥ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​താ​​​യും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു ചൂണ്ടിക്കാട്ടി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് പി​​​ന്നീ​​​ട് വി​​​ധി റ​​​ദ്ദാ​​​ക്കി. ഇ​​​ത്ത​​​രം പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലാ​​​ണു ജ​​​സ്റ്റീ​​​സ് ജി.​​​ആ​​​ർ. സ്വാ​​​മി​​​നാ​​​ഥ​​​ന്‍റെ ബെ​​​ഞ്ചി​​​ൽ​​​നി​​​ന്ന് ഉ​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്ന് പ​​​രാ​​​തി​​​ക്കാ​​​ർ ആ​​​രോ​​​പി​​​ക്കു​​​ന്നു.

പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നു​​​ മു​​​ന്നി​​​ൽ ജ​​​സ്റ്റീ​​​സ് ജി.​​​ആ​​​ർ. സ്വാ​​​മി​​​നാ​​​ഥ​​​ൻ ന​​​ട​​​ത്തി​​​യ വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട വീ​​​ഡി​​​യോ​​​കളും പരാതിയിൽ

ഇ​​​തോ​​​ടൊ​​​പ്പം ഒ​​​രു പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്ക് പ്ര​​​ത്യേ​​​കി​​​ച്ചും ബ്രാ​​​ഹ്മ​​​ണ സ​​​മൂ​​​ഹ​​​ത്തി​​​ൽനി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്കും വ​​​ല​​​തു​​​പ​​​ക്ഷ പ്ര​​​ത്യേ​​​യ​​​ശാ​​​സ്ത്ര​​​ങ്ങ​​​ളു​​​മാ​​​യി യോ​​​ജി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും കേ​​​സു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ൽ സ്ഥി​​​ര​​​മാ​​​യി മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന​​​താ​​​യും പ​​​രാ​​​തി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു. പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നു​​​ മു​​​ന്നി​​​ൽ ജ​​​സ്റ്റീ​​​സ് ജി.​​​ആ​​​ർ. സ്വാ​​​മി​​​നാ​​​ഥ​​​ൻ ന​​​ട​​​ത്തി​​​യ വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട വീ​​​ഡി​​​യോ​​​ക​​​ളു​​​ടെ യു​​​ട്യൂ​​​ബ് ലി​​​ങ്കു​​​ക​​​ളും പ​​​രാ​​​തി​​​ക്കൊ​​​പ്പം ചേ​​​ർ​​​ത്താ​​​ണു പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്കു കൈ​​​മാ​​​റി​​​യ​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *