ഡൽഹിയിൽ നാല് നില കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു

ന്യൂഡല്‍ഹി | ദക്ഷിണ ഡല്‍ഹിയിലെ തിഗ്ഡി എക്സ്റ്റന്‍ഷനിലുള്ള നാല് നില കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. 2025 നവംബർ 29ശനിയാഴ്ച വൈകുന്നേരമാണ് തീപ്പിടുത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല .

മരിച്ചവരില്‍ ഒരാള്‍ കെട്ടിട ഉടമയായ സതേന്ദര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.അതേ സമയംതീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.താഴത്തെ നിലയിലെ ഒരു ചെരുപ്പ് കടയില്‍ നിന്നാണ് തീ ആദ്യം പടര്‍ന്നതെന്നും, അത് താമസിയാതെ എല്ലാ നിലകളിലേക്കും വ്യാപിക്കുകയുമായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →