എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം: ക​രി​മേ​ഘ പ​ട​ലം ഇൻഡ്യയിലേക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ

ന്യൂ​ഡ​ൽ​ഹി: എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ കൊ​ച്ചി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ രൂ​പ​പ്പെ​ട്ട ക​രി​മേ​ഘ പ​ട​ലം ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി. ക​രി​മേ​ഘ പ​ട​ലം വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നവംബർ 23 ഞാ​യ​റാ​ഴ്ച​യാ​ണ് എ​ത്യോ​പ്യ​യി​ലെ ഹെ​യ്‌​ലി ഗു​ബി അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ക​രി​മേ​ഘ പ​ട​ലം ചെ​ങ്ക​ട​ൽ ക​ട​ന്ന് യെ​മ​ൻ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ വ​ട​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് വ്യാ​പി​ച്ചി​ട്ടു​ണ്ട്

അ​ഗ്നി​പ​ർ‌​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​യ​ർ​ന്ന ക​രി​മേ​ഘ പ​ട​ലം ചെ​ങ്ക​ട​ൽ ക​ട​ന്ന് യെ​മ​ൻ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ വ​ട​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് വ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​റ​ബി​ക്ക​ട​ലി​ൽ നി​ന്ന് ക​രി​മേ​ഘ പ​ട​ലം ഹ​രി​യാ​ന, ഡ​ൽ​ഹി, യു​പി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →