റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാറിന് തീപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

October 29, 2025 - 5:27 am

മലപ്പുറം | തേഞ്ഞിപ്പലത്ത് കാറിന് തീപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേളാരി ജിഡിഎസ് മാര്‍ട്ട് എംഡി .ആദില്‍ ആരിഫ്ഖാന്‍(29) ആണ് മരിച്ചത്. 2025 ഒക്ടോബര്‍ 20ന് അര്‍ധരാത്രിയോടെയായിരുന്നു അപകടം. ചേളാരിയില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന ആദില്‍ വീടിന് സമീപം കാര്‍ നിര്‍ത്തി ഗെയ്റ്റ് തുറന്ന് വീണ്ടും കാര്‍ സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുത്തപ്പോഴാണ് തീപിടിച്ചത്. ഉടന്‍ കാറില്‍ നിന്നും.പുറത്തിറങ്ങിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റു

രണ്ടുദിവസം മുന്‍പ് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ആദിലിനെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. രണ്ടുദിവസം മുന്‍പ് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒക്ടോബർ 28 ചൊവ്വാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.വിദേശത്ത് ജോലിയുള്ള ആദില്‍ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് അടുത്തിടെ നാട്ടിലെത്തിയത്. ഖബറടക്കം ബുധനാഴ്ച ഏഴിന്. ഭാര്യ: ഷംല, രണ്ടുമാസം പ്രായമുള്ള കുട്ടിയുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *