റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈപ്പിനിൽ കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തില്‍ വാഹനമിടിച്ചു

October 24, 2025 - 5:34 am

വൈപ്പിൻ: മാലിപ്പുറം ബീച്ചില്‍ കയറ്റിവച്ചിരുന്ന വള്ളത്തിൽ വാഹനം ഇടിച്ചു. വള്ളത്തിലുണ്ടായിരുന്ന എൻജിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.ഒക്ടോബർ 22 ബുധനാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തില്‍ വ്യാഴാഴ്ച പുലർച്ചെ അതുവഴി വന്ന വാഹനമാണ് ഇടിച്ചത്. രാവിലെ മത്സ്യബന്ധനത്തിന് പോകാൻ തൊഴിലാളികള്‍ എത്തിയപ്പോഴാണ് വള്ളം തകർന്ന നിലയില്‍ കണ്ടത്.

മണലില്‍ ജീപ്പ് ടയറിന്റെ പാടുകളുണ്ട്

ബീച്ച്‌ ദർശിക്കാനെത്തിയ സന്ദർശകരുടെ വാഹനമാണ് ഇടിച്ചതെന്ന് കരുതുന്നു. മണലില്‍ ജീപ്പ് ടയറിന്റെ പാടുകളുണ്ട്. വള്ളത്തിന്റെ ഉടമ മാലിപ്പുറം ഞൊട്ടച്ചൻ വേലിയകത്ത് ഷിവില്‍ ഞാറക്കല്‍ പൊലീസിലും വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലും പരാതി നല്‍കി.വള്ളത്തിന്റെയും എൻജിന്റെയും കേടുപാടുകള്‍ തീർക്കാൻ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് പഞ്ചായത്ത് അംഗം സ്വാതിഷ് സത്യൻ ഫിഷറീസ് വകുപ്പിനോട് ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *