റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ : ക്ലൗഡ് സീഡിംഗ് പദ്ധതി ഉടൻ നടപ്പാക്കാൻ സർക്കാർ തീരുമാനം

October 24, 2025 - 1:53 pm

.

ന്യൂഡൽഹി| ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ ക്ലൗഡ് സീഡിംഗ് പദ്ധതി ഉടൻ നടപ്പാക്കാൻ സർക്കാർ തീരുമാനം. മിക്ക മേഖലകളിലും മലിനീകരണത്തോത് 350ന് മുകളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേതുടർന്നാണ് മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി ഉടൻ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാകാൻ കാരണം.

ദീപാവലിക്ക് നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാകാൻ കാരണം. മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങൾ ഉപയോഗിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ പലയിടത്തും പാലിക്കപ്പെട്ടില്ല. കർശന നിയന്ത്രണങ്ങൾ ഉണ്ടായിട്ടും പടക്ക വിപണികളെല്ലാം സജീവമായിരുന്നു. കച്ചവടക്കാർക്ക് വേണ്ടി ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നത് ഡൽഹിയുടെ അന്തരീക്ഷം കൂടുതൽ മലിനമാകാൻ കാരണമായെന്നാണ് വിമർശനം. അതേസമയം മലിനീകരണം ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുമെന്നും എല്ലാവരും മാസ്‌ക് ധരിക്കണമെന്നും രോഗികൾ വീട്ടിൽ കഴിയണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. .

ഡൽഹി സെക്രട്ടറിയേറ്റിൽ മന്ത്രിമാർക്കായി 15 എയർ പ്യൂരിഫയർ വാങ്ങാൻ സർക്കാർ തീരുമാനിച്ചത് വിവാദമായിരിക്കുകയാണ്. ജനങ്ങൾക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ആം ആദ്മി പാർട്ടി വിമർശിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *