വടകരയിലെ കോളേജില്‍ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിൽ സംഘർഷം

കോഴിക്കോട്: വടകരയിലെ സ്വകാര്യ കോളേജില്‍ റാഗിങ്ങിനെച്ചൊല്ലി സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. മര്‍ദനത്തില്‍ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിക്ക് പരിക്കേറ്റു. വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇസ് കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലാണ് സംഭവം.

സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്‌തെന്നാണ് പരാതി.

ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാന്‍ ആവശ്യപ്പെട്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്‌തെന്നാണ് പരാതി. ഇതിനെച്ചൊല്ലിയാണ് ഇരുവിഭാഗം വിദ്യാര്‍ഥികളും തമ്മില്‍ കൂട്ടത്തല്ലുണ്ടായത്. സംഘര്‍ഷത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ് ആയഞ്ചേരി സ്വദേശിയായ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിക്ക് പരിക്കേറ്റു. വിദ്യാര്‍ഥിയുടെ ഇടത് കൈയിലെ ഞരമ്പുകള്‍ അറ്റു. ചുണ്ടുകളിലും ആഴത്തില്‍ മുറിവുണ്ട്. പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. .

ഒരാളെ അറസ്റ്റ് ചെയ്തു

സംഭവത്തില്‍ കേസെടുത്തതായി പയ്യോളി പോലീസ് അറിയിച്ചു. മൂന്ന് വിദ്യാര്‍ഥികളെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്നും ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥികളെയും അന്വേഷണ വിധേയമായി കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തതായി പ്രിന്‍സിപ്പൽ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →