റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുര്‍ഗാപുരില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികള്‍ അറസ്റ്റില്‍

October 13, 2025 - 6:19 am

 കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദുര്‍ഗാപുരില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. പ്രദേശവാസികളായ അപു ബൗരി(21), ഫിര്‍ദൗസ് ഷേഖ്(23), ഷേഖ് റിയാജുദ്ദീന്‍(31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കുപുറമേ ഷേഖ് സോഫിഖുല്‍ എന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെയെല്ലാം ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.ദുര്‍ഗാപുരിലെ ഐക്യു സിറ്റി മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായത്. ഒക്ടോബർ 10 വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

സംഭവത്തില്‍ സുഹൃത്തിന്റെ പങ്ക് അന്വേഷിക്കണം

വിദ്യാര്‍ഥിനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇയാളെ പോലീസ് ചോദ്യംചെയ്യണമെന്ന് ദേശീയ വനിതാ കമ്മിഷനംഗം അര്‍ച്ചന മജുംദാര്‍ ആവശ്യപ്പെട്ടു. സുഹൃത്തിന്റെ നിര്‍ബന്ധത്താലാണ് വിദ്യാര്‍ത്ഥിനി രാത്രി കാമ്പസില്‍നിന്ന് പുറത്തുപോയതെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ സുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് വിദ്യാര്‍ഥിനിയുടെ പിതാവ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

പെൺകുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

സുഹൃത്തിനൊപ്പം പുറത്തേക്ക് പോയ പെണ്‍കുട്ടിയെ പ്രതികള്‍ വളയുകയും തുടര്‍ന്ന് കാമ്പസില്‍നിന്ന് ഒരുകിലോമീറ്ററോളം അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ട ലാൽസം​ഗം ചെയ്യുകയുമായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോണും കൈയിൽ ഉണ്ടായിരുന്ന 5000 രൂപയും കൈക്കലാക്കിയശേഷമാണ് പ്രതികൾ കടന്നുകളഞ്ഞത്. ബലാൽസം​ഗത്തിനിരയായ പെൺകുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *