റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയിൽ ഗാസയിലേയ്ക്ക് വീണ്ടും മടക്കം

October 12, 2025 - 6:59 am

​ഗാസ സിറ്റി: ഗാസയിലേക്ക് കാല്‍നടയായും വാഹനങ്ങളിലും ജനം താമസ മേഖലകളിലേക്ക് തിരികെ എത്തുന്നു.ഇസ്രയേല്‍ ആക്രമണത്തില്‍ തകർന്ന ഗാസയില്‍ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരുടെയും മടക്കം. ഗാസയിലേക്ക് ഒക്ടോബർ 12 ഞായറാഴ്ച മുതല്‍ കൂടുതല്‍ സഹായ വാഹനങ്ങള്‍ കടത്തിവിടാൻ ഇസ്രയേല്‍ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകള്‍

ഇന്ന് ഈജിപ്തില്‍ അന്തിമ സമാധാനക്കരാർ ഒപ്പുവയ്ക്കും.

യുഎസിന്‍റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിർത്തല്‍ ധാരണയിലെത്തിയതോടെയാണ് ആളുകള്‍ മടങ്ങിയെത്തുന്നത്.
ഇന്ന് (ഒക്ടോബർ 12)ഈജിപ്തില്‍ അന്തിമ സമാധാനക്കരാർ ഒപ്പുവയ്ക്കും. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ കൂടാതെ യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറും ചടങ്ങില്‍ പങ്കെടുക്കും.

ബന്ദികളുടെ കൈമാറ്റംതിങ്കളാഴ്ചയുണ്ടായേക്കും

ധാരണപ്രകാരമുള്ള ബന്ദികളുടെ കൈമാറ്റം ഒക്ടോബർ 13 തിങ്കളാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവിച്ചിരിക്കുന്നുവെന്ന് കരുതുന്ന 20 ബന്ദികളെയും കൊല്ലപ്പെട്ട 28 ബന്ദികളുടെ ശരീരവുമാണ് ഹമാസ് ഇസ്രായേലിന് കൈമാറേണ്ടത്. പകരം ഇസ്രായേലി ജയിലില്‍ കഴിയുന്ന പാലസ്തീനികളെ മോചിപ്പിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *