റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂരിൽ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്ക്; രണ്ടുപേരുടെ നില ​ഗുരുതരം

October 10, 2025 - 8:15 pm

കണ്ണൂര്‍ | കണ്ണൂർ പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്.ഇതില്‍ രണ്ടാളുടെ നില ഗുരുതരമാണ്. പുതിയങ്ങാടി ഹാര്‍ബറിന് സമീപത്തെ കോര്‍ട്ടേഴ്സില്‍ ഒക്ടോബർ 10 ന് രാവിലെ 6.30 ഓടെയാണ് സംഭവം

ഫയര്‍ഫോഴ്സെത്തി പാചക വാതക സിലിന്‍ഡര്‍ മാറ്റി നിര്‍വീര്യമാക്കി.

രാവിലെ ഭക്ഷണം പാചകം ചെയ്യവെ ഗ്യാസ് സിലിണ്ടര്‍ ലീക്കായി തീ പടരുകയായിരുന്നു. . പരുക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി പ്രവേശിപ്പിച്ചു. പൊള്ളലേറ്റ രണ്ടു പേര്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഫയര്‍ഫോഴ്സെത്തി പാചക വാതക സിലിന്‍ഡര്‍ മാറ്റി നിര്‍വീര്യമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *