റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നല്‍കണം : ഹൈക്കോടതി

September 18, 2025 - 8:07 pm

കൊച്ചി | പെട്രോള്‍ പമ്പുകളില്‍ യാത്രക്കാര്‍ക്ക് ശുചിമുറി സൗകര്യം ആവശ്യമാണെന്നതില്‍ ഉറച്ച് ഹൈക്കോടതി. ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പെട്രോള്‍ പമ്പ് ഉടമകള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

ദേശീയപാതാ അതോറിറ്റിയെ (എന്‍ എച്ച് എ ഐ) കോടതി വിമര്‍ശിച്ചു

വിഷയത്തില്‍ ദേശീയപാതാ അതോറിറ്റിയെ (എന്‍ എച്ച് എ ഐ) കോടതി വിമര്‍ശിച്ചു. യാത്രക്കാര്‍ക്ക് ദേശീയപാതയോരത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ദേശീയപാത് അതോറിറ്റി ആണ്. കൃത്യമായ ദൂരപരിധിയില്‍ ഇത്തരം സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം എന്‍ എച്ച് എ ഐക്കാണ്. ഇതിന്റെ ബാധ്യത പെട്രോള്‍ പമ്പ് ഉടമകളില്‍ ചെലുത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *