റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നേപ്പാളിൽ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

September 13, 2025 - 6:37 am

കാഠ്മണ്ഡു | നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കര്‍ക്കി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ സുശീല കര്‍ക്കി. പ്രക്ഷോഭകരുമായി സൈനിക മേധാവി പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എത്രയും വേഗം അടുത്ത ഭരണ നേതൃത്വത്തെ തെരഞ്ഞെടുക്കണമെന്ന് പ്രസിഡന്റ് രാം ചന്ദ്ര പൗഡല്‍ ആഹ്വാനം ചെയ്തതിനു പിന്നാലെ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി താല്‍ക്കാലിക ഭരണ ചുമതല ഏറ്റെടുക്കാന്‍ ധാരണയില്‍ എത്തിയതോടെയാണ് പ്രതിസന്ധി അകന്നത്.

പ്രതിഷേധം കനത്തതോടെ പ്രധാനമന്ത്രി ശര്‍മ ഒലിയും മന്ത്രിസഭാ അംഗങ്ങളും രാജി വച്ചിരുന്നു.

സമൂഹമാധ്യമ ആപ്പുകള്‍ക്കുമേല്‍ നിരോധനമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആരംഭിച്ച ജെന്‍ സി പ്രതിഷേധം കനത്തതോടെ നേപ്പാള്‍ സംഘര്‍ഷഭരിതമാവുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാറിലെ പ്രധാനമന്ത്രി ശര്‍മ ഒലിയും മന്ത്രിസഭാ അംഗങ്ങളും രാജി വച്ചിരുന്നു.
നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യ ക്കാര്‍ക്കായി ഇന്ന് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അധിക വിമാന സര്‍വീസുകള്‍ നടത്തി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *