റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരുമയുടെ സന്ദേശമാണ് ഓണാഘോഷങ്ങള്‍ പകരുന്നതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

September 9, 2025 - 9:41 pm

തിരുവനന്തപുരം | ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനു കീഴില്‍ സംസ്ഥാനം കൂടുതല്‍ വളര്‍ച്ച കൈവരിക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രിയെ തന്റെ മൂത്ത സഹോദരനെന്ന് വിശേഷിപ്പിച്ച ​ഗവർണർ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചതിന് സംസ്ഥാന സര്‍ക്കാരിന് നന്ദി പറയാനും മറന്നില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് ​ഗവർണറെ സ്വാ​ഗതം ചെയ്തു

തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറി പരിസരത്തെ വേദിയിലേക്ക് ഗവര്‍ണര്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി എന്നിവരും അദ്ദേഹത്തെ സ്വാഗതം ചെയ്തു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *