റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എക്സൈസ് ഇൻസ്പെക്ടർ വിജിലൻസിൻ്റെ പിടിയിൽ

September 4, 2025 - 4:50 pm

തൃശൂർ | കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടർ വിജിലൻസിൻ്റെ പിടിയിലായി. ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ആണ് പിടിയിലായത്.

50,000 രൂപയും ഏഴ് കുപ്പി മദ്യവും ഇയാളുടെ വാഹനത്തിൽ നിന്ന് പിടിച്ചെടുത്തു.

തൃശൂർ ചിറങ്ങരയിലാണ് പരിശോധന നടന്നത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 50,000 രൂപയും ഏഴ് കുപ്പി മദ്യവും ഇയാളുടെ വാഹനത്തിൽ നിന്ന് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ലീവിന് നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തുന്നത് പതിവായിരുന്നെന്ന് പരാതി ലഭിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *