Tag
ന്യൂസ് ഡെസ്ക്

പാലിയേക്കര ടോള്‍ പ്ലാസ : ദേശീയപാത അതോറിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി

August 20, 2025 - 6:55 am

ന്യൂഡല്‍ഹി | പാലിയേക്കര ടോള്‍ പ്ലാസ കേസില്‍ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റി നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. നാലാഴ്ചത്തെ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

തകര്‍ന്ന റോഡിലൂടെ സഞ്ചരിക്കാന്‍ പൗരന്‍മാര്‍ കൂടുതല്‍ പണം നല്‍കേണ്ടതില്ല

തകര്‍ന്ന റോഡിലൂടെ സഞ്ചരിക്കാന്‍ പൗരന്‍മാര്‍ കൂടുതല്‍ പണം നല്‍കേണ്ടതില്ലെന്നും ഗതാഗതം സുഗമമാക്കാനുള്ള നടപടികളില്‍ ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റിയും ടോള്‍പിരിക്കുന്ന കമ്പനിയുമാണ് ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍വി. അന്‍ജാരിയ എന്നിവരുടെ ബെഞ്ചാണ് അപ്പീല്‍ തള്ളിയത് .വിശദമായ വാദം കേട്ട ശേഷമാണ് കോടതി നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *