തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു

കോഴിക്കോട് | വീടിന്റെ മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു. വാണിമേല്‍ കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. ഇന്നലെ(ആ​ഗസ്റ്റ് 6) വൈകുന്നേരം 5.15 ഓടെയാണ് അപകടം.

വീട്ട് പറമ്പിലെ തെങ്ങ് കട പുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ വളയം പോലീസെത്തി ഫഹീമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →