റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭക്ഷണംകഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളിമരിച്ചു

August 4, 2025 - 5:21 am

വിഴിഞ്ഞം (തിരുവനന്തപുരം): സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ശാരീരിക അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. അടിമലത്തുറ ശിലുവ ഹൗസില്‍ മുത്തപ്പന്‍(39)ആണ് മരിച്ചത്. ഓ​ഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം.

ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചപ്പാത്ത് ജങ്ഷനിലുളള ഹോട്ടലില്‍ മുത്തപ്പനും സുഹൃത്തുക്കളായ നാല് മത്സ്യത്തൊഴിലാളികളും പെറോട്ട വാങ്ങി കഴിക്കുന്നതിനിടയില്‍ ശാരീരിക അസ്വസ്ഥയുണ്ടായ മുത്തപ്പന്‍ കുഴഞ്ഞുവീഴുകയായിരുന്നു.. മറ്റുളളവര്‍ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

പൊറോട്ട കഴിച്ചതാണ് അസ്വസ്ഥതയുണ്ടാകാന്‍ കാരണമെന്ന് ആരോപണവുമുയര്‍ന്നു.

ഇതിനിടയില്‍ ഹോട്ടലില്‍നിന്ന് പൊറോട്ട കഴിച്ചതാണ് അസ്വസ്ഥതയുണ്ടാകാന്‍ കാരണമെന്ന് ആരോപണവുമുയര്‍ന്നു. തുടര്‍ന്ന് വിഴിഞ്ഞം പോലീസെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ ഒപ്പമുണ്ടായിരുന്ന നാലുപേര്‍ക്കും യാതൊരു അസ്വസ്ഥയുമുണ്ടായിട്ടില്ലെന്ന് കണ്ടെത്തി. വിഴിഞ്ഞം പോലീസ് കേസെടുത്തു. ഭാര്യ: സുധ. മക്കള്‍: അന്ന, റാണി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *