ബിലാസ്പുർ: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ സിസ്റ്റര്‍മാരായ പ്രീതിമേരിക്കും വന്ദനാ ഫ്രാന്‍സിസിനും ജാമ്യം ലഭിച്ചതിൽ ആനന്ദാശ്രുക്കളോടെ ഉറ്റവർ. ബിലാസ്പുരിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇവര്‍ക്ക് ഇന്നുതന്നെ പുറത്തെത്താം.
ഒന്നും പറയാനില്ലെന്ന് ആയിരുന്നു സിസ്റ്റര്‍ പ്രീതി മേരിയുടെ പിതാവിന്റെ പ്രതികരണം
സമാധാനമായി, മനഃസമാധാനമായി… ഒന്നും പറയാനില്ലെന്ന് ആയിരുന്നു സിസ്റ്റര്‍ പ്രീതി മേരിയുടെ പിതാവിന്റെ പ്രതികരണം. പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദൈവത്തോട് നന്ദി പറയുന്നെന്ന് സിസ്റ്റര്‍ പ്രീതിമേരിയുടെ മറ്റൊരു ബന്ധു പറഞ്ഞു. ഒപ്പംനിന്ന എല്ലാ ഭരണാധികാരികളോടും സഭാ നേതൃത്വത്തോടും നന്ദി .സംഭവം അറിഞ്ഞ അന്നുമുതല്‍ ഒപ്പംനിന്ന അങ്കമാലി എംഎല്‍എ റോജി എം. ജോണിന് നന്ദി. ഇതുപോലൊരു അനുഭവം ഒരു പ്രേഷിതര്‍ക്കും ഉണ്ടാകരുതെന്നും സിസ്റ്ററിന്റെ ബന്ധുക്കള്‍ അങ്കമാലിയില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
സത്യം ജയിച്ചെന്ന് സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസിന്റെ സഹോദരന്‍
വലിയ സന്തോഷം. എല്ലാവര്‍ക്കും നന്ദിയെന്നായിരുന്നു സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസിന്റെ സഹോദരന്‍ ജോസഫിന്റെ പ്രതികരണം. സത്യം ജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിലാസ്പുരില്‍ എന്‍ഐഎ കോടതി പരിസരത്ത് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം


