റായ്പൂർ : ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കണ്ട് സംസാരിച്ച് പ്രതിപക്ഷ എം.പിമാർ. എൻ.കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ, എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുർഗയിലെത്തിയത്. ഇവർക്കുപിന്നാലെ റോജി എം.ജോൺ എം.എൽ.എയും ,സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും എത്തിയിരുന്നു. ഛത്തീസ് ഗഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്സ് നേതാവുമായ ഭുപേഷ് ബാദലും സ്ഥലത്തെത്തി.
ജയിലിലേക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ദുർഗ് ജയിലിനുമുന്നി എംപിമാർ പ്രതിഷേധിച്ച
ഉച്ചക്ക് 12.30-നും 12.40-നും ഇടയിൽ കന്യാസ്ത്രീകളെ കാണാനായിരുന്നു ജയിൽ സൂപ്രണ്ട് പ്രതിപക്ഷ എംപിമാർക്ക് അനുമതി നൽകിയിരുന്നത്. പിന്നീട് ഇവർക്ക് ജയിലിലേക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ദുർഗ് ജയിലിനുമുന്നിഎംപിമാർ പ്രതിഷേധിച്ചതിനുപിന്നാലെ എംപിമാരും ബന്ധുവും ഉൾപ്പടെ അഞ്ചുപേർക്ക് അനുമതി നൽകുകയായിരുന്നു.
ആൾക്കൂട്ട വിചാരണയാണ് റെയിൽവേ സ്റ്റേഷനിൽ നടന്നത്
തങ്ങൾക്കെതിരായ ആക്ഷേപങ്ങൾ തെറ്റാണെന്നും ആൾക്കൂട്ട വിചാരണയാണ് റെയിൽവേ സ്റ്റേഷനിൽ നടന്നതെന്നും കന്യാസ്ത്രീകൾ പറഞ്ഞതായി സന്ദർശനശേഷം എംപിമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കന്യാസ്ത്രീകൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും എംപിമാർ വ്യക്തമാക്കി.


