റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് നിപ്പാ സമ്പര്‍ക്കപ്പട്ടികയില്‍ 674 പേര്‍

July 18, 2025 - 5:30 am

തിരുവനന്തപുരം | സംസ്ഥാനത്ത് നിപ്പാ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത് 674 പേര്‍. . മലപ്പുറം ജില്ലയില്‍-131, പാലക്കാട്-426, കോഴിക്കോട്-115 എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്

മലപ്പുറത്ത് 12 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. മലപ്പുറം ജില്ലയില്‍ ഇതുവരെ 88 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 81 പേരേയും പാലക്കാട് നിന്നുള്ള രണ്ടുപേരേയും എറണാകുളത്ത് നിന്നുള്ള ഒരാളേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്..

മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

പാലക്കാട്ട് 17 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 32 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 111 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് കേസുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡോക്യുമെന്റ് ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മലപ്പുറത്ത് ഐ സി എം ആര്‍ ടീം സന്ദര്‍ശനം നടത്തി. മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *