കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഒൻപത് വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മുനവർ, മുഹമ്മദ് സാദിഖ്, ശിവ ഹരി, നിഖിൽ റിയാസ്, ലിനീഷ്, ഹരി രാമൻ, അനസ് ജോസഫ്, അനന്ദു, അമൽ ഷാൻ എന്നിവർക്കെതിരേയാണ് നടപടി.
ഒൻപതുവിദ്യാർഥികളും ഉടൻ ഹോസ്റ്റൽ ഒഴിയണമെന്നും ഉത്തരവ്
വിസിയുടെ ഓഫീസിൽ അതിക്രമം കാണിച്ചതിനാണ് നടപടിയെന്നാണ് വിശദീകരണം. ഒൻപതുവിദ്യാർഥികളും ഉടൻ ഹോസ്റ്റൽ ഒഴിയണമെന്നും വെെസ് ചാൻസലർ ഉത്തരവിട്ടു. സർവകലാശാലകൾ കാവിവത്കരിക്കുന്നു എന്നാരോപിച്ച് ജൂലൈ എട്ടിനാണ് എസ്എഫ്ഐ മാർച്ച് നടത്തിയത്


