Tag
ന്യൂസ് ഡെസ്ക്

ഭാര്യയെ കൊന്ന യുവാവിനെ കുടുക്കി മൂന്നരവയസ്സുള്ള മകളുടെ മൊഴി

ബെംഗളൂരു: വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ മക്കളുടെ കണ്മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ബെംഗളൂരു ബൊമ്മനഹള്ളിയില്‍ താമസിക്കുന്ന ഹരീഷ് കുമാര്‍ ആണ് ഭാര്യ പദ്മജ(29)യെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ജൂലൈ 8 ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രതിയായ ഹരീഷ്‌കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നരവയസ്സുള്ള മകളുടെ മൊഴിയിലാണ് കൊലപാതകം പുറത്തറിഞ്ഞത്.

മര്‍ദനമേറ്റ് നിലത്തുവീണുകിടന്ന ഭാര്യയുടെ കഴുത്തില്‍ ചവിട്ടിപ്പിടിച്ച് മരണം ഉറപ്പാക്കുകയായിരുന്നു.

ദമ്പതിമാര്‍ തമ്മില്‍ വീട്ടില്‍വെച്ച് വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രതി മദ്യപിച്ചെത്തിയാണ് ഭാര്യയുമായി വഴക്കിട്ടിരുന്നത്. സംഭവദിവസം രാത്രി ഷോപ്പിങ്ങിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെയാണ് ഹരീഷ് ഭാര്യയെ കൊലപ്പെടുത്തിയത്.
ഹരീഷ്‌കുമാറിന്റെ മര്‍ദനമേറ്റ് ഭാര്യ നിലത്തുവീണു. തുടര്‍ന്ന് നിലത്തുവീണുകിടന്ന ഭാര്യയുടെ കഴുത്തില്‍ ചവിട്ടിപ്പിടിച്ച് ഇയാള്‍ മരണം ഉറപ്പാക്കുകയായിരുന്നു.

പദ്മജ ബെംഗളൂരുവിലെ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

ശ്രീനിവാസപുര സ്വദേശിയായ ഹരീഷ്‌കുമാറും ഭാര്യ പദ്മജയും ഏറെനാളായി ബെംഗളൂരുവിലാണ് താമസം. ദമ്പതിമാര്‍ക്ക് മൂന്നരയും ഒന്നരയും വയസ്സ് പ്രായമുള്ള പെണ്‍മക്കളുമുണ്ട്. സിവില്‍ എന്‍ജിനീയറായ ഹരീഷ് കുമാറിന് നിലവില്‍ ജോലിയുണ്ടായിരുന്നില്ല. നേരത്തെ ഇയാള്‍ ബെംഗളൂരുവിലെ ഒരുസ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. എന്‍ജിനിയറായ പദ്മജ ബെംഗളൂരുവിലെ മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *