റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റെ ദുഃഖമാണ് : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്

July 6, 2025 - 1:39 pm

കോട്ടയം | മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച കോട്ടയം തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. . കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. സര്‍ക്കാര്‍ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും സഹായ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

മകന് ജോലി നല്‍കുന്നതുള്‍പ്പെടെ പരിഗണിക്കും.

ബിന്ദുവിന്റെ മാതാവുമായും ഭര്‍ത്താവുമായും മറ്റ് കുടുംബാംഗങ്ങളുമായും മന്ത്രി സംസാരിച്ചു. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റെ ദുഃഖമാണ്. ബിന്ദുവിന്റെ മകന് ജോലി നല്‍കുന്നതുള്‍പ്പെടെ പരിഗണിക്കും. മകളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ജൂൺ 6 ന് രാവിലെ 7.10 ഓടെയാണ് ബിന്ദുവിന്റെ വീട്ടിലേയ്ക്ക് മന്ത്രി എത്തിയത്. സി പി എം നേതാവ് കെ അനില്‍ കുമാര്‍ അടക്കമുള്ളവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *