റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് നടത്തുന്ന സമരങ്ങളെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

July 5, 2025 - 1:26 am

തിരുവനന്തപുരം | ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് നടത്തുന്ന സമരങ്ങളെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തള്ളി. ആരും രാജിവെക്കാൻ പോകുന്നില്ലെന്നും നാല് വർഷമായി കേൾക്കുന്നതാണ് രാജി ആവശ്യമെന്നുമായിരുന്നു വാർത്താ സമ്മേളനത്തിൽ ഗോവിന്ദന്റെ പ്രതികരണം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിക്കാനിടയായ സംഭവം . ദൗർഭാഗ്യകരമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു..

മന്ത്രിമാർക്കെതിരെ വലിയ രീതിയിൽ പ്രചാരവേല നടക്കുന്നു

മന്ത്രി വീണാ ജോർജിന്റെ നിരുത്തരവാദപരമായ ഇടപെടൽ മൂലമാണെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ സമരത്തിന് മറുപടിയുമായിസാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. .കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. കുടുംബത്തിന് ആശ്വാസകരമായ നടപടികളിലേക്ക് സർക്കാർ പോകണം. കെട്ടിടത്തിന്റെ ബലക്ഷയം മനസ്സിലാക്കി ആവശ്യമായ പദ്ധതികൾ നടപ്പാക്കിയിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. അപകടം അപ്രതീക്ഷിതമാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കെതിരെ വലിയ രീതിയിൽ പ്രചാരവേല നടക്കുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു..

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *