റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജെറുസലേമിലെ ‘വിലാപമതിലിൽ’ പ്രാർത്ഥനയുമായി നെതന്യാഹുവും ഭാര്യ സാറയും

June 24, 2025 - 5:26 am

ടെല്‍ അവീവ് | ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് നന്ദി പറഞ്ഞുള്ള പ്രാര്‍ഥനയുമായി ഇസ്‌റായേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജെറുസലേമിലെ ‘വിലാപമതില്‍’ സന്ദര്‍ശിച്ചായിരുന്നു നെതന്യാഹുവിന്റെയും ഭാര്യ സാറയുടെയും പ്രാര്‍ഥന.

യു എസ് പ്രസിഡന്റിന്റെയും ഇസ്‌റായേല്‍ പ്രതിരോധ സേനയുടെയും ക്ഷേമത്തിനായി പ്രത്യേക പ്രാര്‍ഥന

കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇരുവരും വെസ്റ്റേണ്‍ വാള്‍ സന്ദര്‍ശിച്ചത്. വെസ്റ്റേണ്‍ വാളിലെ പുരോഹിതനും വെസ്റ്റേണ്‍ വാള്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ മോര്‍ദെഖയ് എലിയാവും ഈ സമയത്ത് ഇവിടെ സന്നിഹിതരായിരുന്നു. ‘അത്ഭുതങ്ങള്‍ക്ക് ദൈവത്തിന് നന്ദി’ എന്നാണ് നെതന്യാഹു പറഞ്ഞതെന്നും യു എസ് പ്രസിഡന്റിന്റെയും ഇസ്‌റായേല്‍ പ്രതിരോധ സേനയുടെയും ക്ഷേമത്തിനായി അദ്ദേഹം പ്രത്യേക പ്രാര്‍ഥന നടത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

യഹൂദ മതാനുയായികളുടെ പുണ്യതീര്‍ഥാടന സ്ഥാനം

ജറുസലേമിലെ പുരാതന ദേവാലയത്തിന്റെ മതില്‍ക്കെട്ടിന്റെ ഭാഗമാണ് വെസ്റ്റേണ്‍ വാള്‍. ‘വിലാപമതില്‍’, എന്നും ഇത് അറിയപ്പെടുന്നു. റോമന്‍ ആക്രമണകാരികള്‍ ഈ മതില്‍ തകര്‍ത്തിരുന്നു. യഹൂദ മതാനുയായികള്‍ തങ്ങളുടെ പുണ്യതീര്‍ഥാടന സ്ഥാനമായ ഈ മതിലിനു മുന്നില്‍ പ്രാര്‍ഥിക്കാനും യാതനകളെച്ചൊല്ലി കരയാനും ഒത്തുകൂടുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *