കോഴിക്കോട് | ആക്രി ആപ്പ് കൂടുതല്‍ ജില്ലകളിലേക്ക്. 2022 ആഗസ്റ്റിലാണ് ആക്രി ആപ്പ് സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചത്.ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 68,393 കിലോ ബയോമെഡിക്കല്‍ മാലിന്യങ്ങളാണ് ശേഖരിച്ചത്. ഒരു മാസം 200- 250 ടണ്‍ മാലിന്യങ്ങളാണ് ആപ്പ് വഴി ശേഖരിക്കുന്നത്. നിലവില്‍ തിരുവന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് കോര്‍പറേഷനുകളില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണിത്. മലപ്പുറം ജില്ലയിലാണ് അടുത്ത ഘട്ടമെന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
ആക്രി ആപ്പില്‍ ക്ലിക്ക് ചെയ്താല്‍ പ്രതിനിധികള്‍ വീട്ടിലെത്തി കൊണ്ടുപോകും.
കുട്ടികളും മുതിര്‍ന്നവരും ഉപയോഗിച്ച ഡയപറുകള്‍, സാനിറ്ററി പാഡുകള്‍, മരുന്ന്, കൈയുറ, മെഡിസിന്‍ സ്ട്രിപ്പുകള്‍, ഡ്രസ്സിംഗ് കോട്ടണ്‍, സിറിഞ്ചുകള്‍, മരുന്നുകള്‍ എന്നിവയെല്ലാം ആക്രി ആപ്പില്‍ ക്ലിക്ക് ചെയ്താല്‍ പ്രതിനിധികള്‍ വീട്ടിലെത്തി കൊണ്ടുപോകും. പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ജില്ലയില്‍ ഏകദേശം 2,500 ഉപഭോക്താക്കള്‍ ഉണ്ട്. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ക്ക് പുറമെ പ്ലാസ്റ്റിക്, ഇരുമ്പ്, പേപ്പര്‍ തുണി തുടങ്ങിയവയെല്ലാം ആപ്പ് വഴി ശേഖരിക്കുന്നുണ്ട്. വീട്ടുകാര്‍ക്ക് സൗകര്യമുള്ള ദിവസം മാലിന്യം വന്നെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാം. .
ബൈപാസുകളിലും മറ്റ് റോഡരികുകളിലും ഏറ്റവും കൂടുതലായി നിക്ഷേപിച്ചിരുന്നത് ഡയപ്പറുകളാണ്. .
മാലിന്യ ശേഖരവുമായി ബന്ധപ്പെട്ട് കോര്‍പറേഷനില്‍ ആക്രി ഇംപാക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ചുമതല. മാലിന്യം സ്വീകരിക്കാന്‍ മഞ്ഞ നിറത്തിലുള്ള ബാര്‍കോഡഡ് കവറുകളാണ് ഉപയോഗിക്കുന്നത്. ഒരു കിലോ മാലിന്യത്തിന് മിതമായ നിരക്കാണ് യൂസര്‍ ഫീസായി ഈടാക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ദിവസവും കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ബ്രഹ്മപുരത്തെ പ്ലാന്റില്‍ എത്തിച്ച് ശാസ്്ത്രീയമായി സംസ്‌കരിക്കും. ബൈപാസുകളിലും മറ്റ് റോഡരികുകളിലും ഏറ്റവും കൂടുതലായി നിക്ഷേപിച്ചിരുന്നത് ഡയപ്പറുകളാണ്. .