സ്‌കൂള്‍ ബസിന് പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് ഏഴുകുട്ടികൾക്ക് പരിക്ക് പറ്റി

.

തിരുവനന്തപുരം | സ്‌കൂള്‍ ബസിന് പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ചു. തിരുവനന്തപുരം ആലംകോട് ഇന്ന് (ജൂൺ 24) രാവിലെയാണ് സംഭവം. ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലാണ് കെ എസ് ആര്‍ ടി സി ഇടിച്ചത്. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.

കെ എസ് ആര്‍ ടി സി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു

അപകടത്തിൽ പിന്‍സീറ്റിലിരുന്ന ഏഴ് കുട്ടികള്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. മുപ്പതോളം വിദ്യാര്‍ഥികള്‍ ബസ്സിലുണ്ടായിരുന്നുകുട്ടികളെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ എസ് ആര്‍ ടി സി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →