ഇസ്‌റായേലില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയിലെത്തും

ന്യൂഡല്‍ഹി | സംഘര്‍ഷ സാഹചര്യത്തില്‍ ഇറാന്‍, ഇസ്‌റായേല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി തുടരുന്നു. ഇസ്‌റായേലില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയിലെത്തും. കേന്ദ്രത്തിന്റെ ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. രണ്ടായിരത്തിലധികം ഇന്ത്യക്കാരാണ് ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്

ഇതിനോടകം 20 മലയാളികള്‍ നാട്ടിലേക്ക് മടങ്ങി.

ഇസ്‌റായേലില്‍ നിന്ന് ഇന്നെത്തുന്ന സംഘത്തില്‍ രണ്ട് മലയാളികളുമുണ്ട്. ഇറാനില്‍ നിന്നും ഇന്ന് കൂടുതല്‍ മലയാളികള്‍ നാട്ടിലേക്കെത്തി. പുലര്‍ച്ചെയുള്ള വിമാനത്തില്‍ 14 മലയാളികളാണ് ഡല്‍ഹിയിലെത്തിയത്. ഇതില്‍ 12 പേര്‍ വിദ്യാര്‍ഥികളാണ്. ഇതിനോടകം 20 മലയാളികള്‍ നാട്ടിലേക്ക് മടങ്ങി. രാജ്യത്തേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →