അ​ഞ്ച് വ​യ​സു​കാ​രി​യെ വ​നി​താ എ​എ​സ്ഐയായ മു​ത്ത​ശി​ വീ​ടി​ന്‍റെ ഗേ​റ്റി​ന് മു​ന്നി​ൽ കെ​ട്ടി​യി​ട്ടു

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ഫ​രീ​ദ്‌​കോ​ട്ടി​ൽ അ​ഞ്ച് വ​യ​സു​കാ​രി​യെ മു​ത്ത​ശി​യാ​യ വ​നി​താ എ​എ​സ്ഐ വീ​ടി​ന്‍റെ ഗേ​റ്റി​ന് മു​ന്നി​ൽ കെ​ട്ടി​യി​ട്ടു. സം​ഭ​വ​ത്തി​ൽ വ​നി​താ എ​എ​സ്‌​ഐ സ​ര​ബ്ജി​ത് കൗ​റി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ കൈ​ക​ളും കാ​ലു​ക​ളും തു​ണി​കൊ​ണ്ട് ഗേ​റ്റി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​ക്കാ​രാ​ണ് കെ​ട്ട​ഴി​ച്ച് കു​ട്ടി​യെ ര​ക്ഷി​ച്ച​ത്.

സ​ര​ബ്ജി​തി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​താ​യും വി​വ​രം ശി​ശു​ക്ഷേ​മ സ​മി​തി​യെ അ​റി​യി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പോ​ർ​ച്ചു​ഗ​ലി​ലാ​യ​തി​നാ​ലാ​ണ് സ​ര​ബ്ജി​തി​നോ​ടൊ​പ്പം ക​ഴി​യു​ന്ന​ത്.സ​ര​ബ്ജി​തി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​താ​യും വി​വ​രം ശി​ശു​ക്ഷേ​മ സ​മി​തി​യെ അ​റി​യി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →