റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി

June 21, 2025 - 2:19 pm

തിരുവനന്തപുരം | ആര്‍ എസ് എസ് ശാഖകളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഗവര്‍ണര്‍ ഒദ്യോഗിക പരിപാടികളില്‍ ഉപയോഗിക്കുന്നത് വിവാദമായിരിക്കെ ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി.

.കശ്മീര്‍ ഇല്ലാത്ത വിവാദമായ ഭൂപടവും പോസ്റ്ററില്‍ ഇല്ല

കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് ഈ മാറ്റം. കാവിക്കൊടിക്കു പകരം ഇന്ത്യന്‍ പതാകയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ആര്‍ എസ് എസ് ഉപയോഗിക്കുന്ന കശ്മീര്‍ ഇല്ലാത്ത വിവാദമായ ഭൂപടവും പോസ്റ്ററില്‍ ഇല്ല. .

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *