റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘യുഎസിലേക്കുളള ട്രംപിന്റെ ക്ഷണം നിരസിച്ചെന്ന് മോദി

June 21, 2025 - 7:11 am

ഭുവനേശ്വര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ച കാര്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന. ജി7 ഉച്ചകോടിക്ക് കാനഡയിലെത്തിയപ്പോഴാണ് ട്രംപിന്റെ ക്ഷണമുണ്ടായതെന്നും തനിക്ക് അതിനേക്കാള്‍ പ്രധാനമായിരുന്നു ദൈവത്തിന്റെ നാട്ടിലേക്കുള്ള യാത്രയെന്നും മോദി പറഞ്ഞു.

അസിം മുനീറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഒരുമിച്ചിരുത്താനുള്ള നീക്കം

.പാക് സൈനിക മേധാവി അസിം മുനീറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഒരുമിച്ചിരുത്താനുള്ള നീക്കം ട്രംപ് നടത്തിയിരുന്നു. അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം ഉച്ചവിരുന്നൊരുക്കിയിരുന്നു ട്രംപ്. പാകിസ്താന്‍-ഇന്ത്യ സംഘര്‍ഷം താനാണ് അവസാനിപ്പിച്ചതെന്ന അവകാശവാദം ആവര്‍ത്തിക്കുന്ന ട്രംപിന്റെ നീക്കത്തില്‍ ഇന്ത്യ ഇതിനോടകം തന്നെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടെയായിരുന്നു ട്രംപിന്റെ ക്ഷണം മോദി നിരസിച്ചത്.

അദ്ദേഹത്തിന്റെ ക്ഷണം വിനയപൂര്‍വ്വം നിരസിച്ചു

‘രണ്ട് ദിവസം മുമ്പ് ഞാന്‍ ജി7 ഉച്ചകോടിക്കായി കാനഡയിലെത്തിയിരുന്നു. ആ സമയത്ത്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നെ വിളിച്ച് വളരെ നിര്‍ബന്ധത്തോടെ ക്ഷണിച്ചു. ഞാന്‍ അമേരിക്കന്‍ പ്രസിഡന്റിനോട് പറഞ്ഞു, ക്ഷണിച്ചതിന് നന്ദി, പക്ഷെ എനിക്ക് മഹാപ്രഭുവിന്റെ ഭൂമിയിലേക്ക് പോകേണ്ടത് പ്രധാനമാണ്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ ക്ഷണം വിനയപൂര്‍വ്വം നിരസിച്ചു. നിങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് എന്നെ ഇങ്ങോട്ടേക്കാകര്‍ഷിച്ചത്’ മോദി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *