പൂനെ | പൂനെയിലെ താലേഗാവ് മേഖലയിൽ ഇന്ദ്രായണി നദിക്ക് കുറുകെയുണ്ടായിരുന്ന പഴയ പാലം തകർന്നുവീണ് അഞ്ച് മരണം. നിരവധി ആളുകൾ പാലത്തിൽ നിന്ന് വീണ് ഒഴുക്കിൽ പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു..കാലപ്പഴക്കം ചെന്ന ഈ പാലത്തിൽ വാഹന ഗതാഗതം നിരോധിച്ചിരുന്നു. എങ്കിലും, കനത്ത മഴയും നദിയിലെ ജലനിരപ്പ് ഉയർന്നതും കാരണം നിരവധി ആളുകൾ നദി കാണുന്നതിനായി പാലത്തിൽ തടിച്ചുകൂടിയിരുന്നു.
ശക്തമായ ജലപ്രവാഹമാണ് പാലം തകരാൻ കാരണമെന്നാണ് നിഗമനം.
നദിയിൽ നിന്ന് അഞ്ചോ ആറോ പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ശക്തമായ ജലപ്രവാഹമാണ് പാലം തകരാൻ കാരണമെന്നാണ് നിഗമനം. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക പോലീസും ജില്ലാ ഭരണകൂടവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണ്. നിലവിൽ 15 ആംബുലൻസുകൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.



