കൊച്ചി | എറണാകുളത്ത് ഓടുന്ന സ്വകാര്യ ബസില്‍ നിന്ന് ചാടിയ പതിനാറുകാരന്‍ റോഡില്‍ തലയടിച്ചുവീണുമരിച്ചു. ജൂൺ 15 ഢായറാൻ്ച രാവിലെയാണ് സംഭവം . ചെല്ലാനം സ്വദേശി പവന്‍ സുമോദാണ് മരിച്ചത്. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കുട്ടി തലയുടെ പിന്‍ഭാഗം ഇടിച്ചുവീഴുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കുട്ടി ഓടുന്ന ബസ്സില്‍ നിന്നു തെറിച്ചുവീണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പവന്‍ ബസില്‍ നിന്ന് ചാടുകയായിരുന്നുവെന്ന് ബസിനുള്ളിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. കുട്ടിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയപ്പോള്‍ ചാടിയതാവാമെന്നാണ് കരുതുന്നത്. ബസില്‍ നിന്ന് ചാടിയ കുട്ടി തലയുടെ പിന്‍ഭാഗം ഇടിച്ചുവീഴുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ബസ്സ്‌നിര്‍ത്താന്‍ കുട്ടി ആവശ്യപ്പെടുന്നതിന്റെ സൂചനയൊന്നും ദൃശ്യങ്ങളില്‍ കാണുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു..
ബസ്സിന്റെ ഡോര്‍ തുറന്നിട്ട് വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു. . ഓട്ടോമേറ്റഡ് ഡോര്‍ ആയിരുന്നു ബസിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് അടയ്ക്കാതെയായിരുന്നു ബസ് യാത്ര തുടര്‍ന്നത്. ഇതിനിടെയാണ് കുട്ടി ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേക്ക് ചാടിയത്. അശ്രദ്ധമായി വാതില്‍ തുറന്നിട്ട് വാഹനം ഓടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.. സംഭവത്തില്‍ കണ്ണമാലി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. .