ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ പതിമൂന്ന് ഇസ്രേലികൾ കൊല്ലപ്പെട്ടതായി ഇസ്രേലി പ്രസിഡന്‍റ് ഐസക് ഹെർസോ​ഗ്

ടെല്‍ അവീവ്: ഇറാന്‍റെ ആക്രമണം നേരിട്ട പ്രദേശങ്ങളില്‍ ഇസ്രേലി പ്രസിഡന്‍റ് ഐസക് ഹെർസോഗും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സന്ദർശനം നടത്തി.ജൂൺ 14 ശനിയാഴ്ച രാത്രിയിലെ മിസൈല്‍ ആക്രമണത്തില്‍ ആറു പേർ കൊല്ലപ്പെട്ട ബാത് യാമിലെ അപ്പാർട്ട്മെന്‍റാണ് ഇരുവരും സന്ദർശിച്ചത്.

ഒരു മിസൈല്‍ പതിച്ച്‌ ഡസൻകണക്കിനു ഭവനങ്ങളാണു നശിച്ചതെന്ന് ഹെർസോഗ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികളും മുതിർന്നവരും അടക്കം പതിമൂന്ന് ഇസ്രേലികളാണു കൊല്ലപ്പെട്ടത്. യഹൂദർ, മുസ്‌ലിംകള്‍, ക്രൈസ്തവർ എന്ന വേർതിരിവ് മിസൈലിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →