റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മടക്ക യാത്ര മുടങ്ങിയ ഇറാനിയന്‍ തീര്‍ഥാടകർക്കായി പ്രത്യേക ഓപ്പറേഷന്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

June 15, 2025 - 6:53 am

മക്ക : lഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യഭൂമിയിലെത്തിയ ഇറാനിയന്‍ തീര്‍ഥാടകർക്ക് മാതൃരാജ്യത്തിലേക്ക് സുരക്ഷിതമായി മടങ്ങുന്നതിനാവശ്യമായ സാഹചര്യങ്ങള്‍ ശരിയാകുന്നതുവരെ അവര്‍ക്ക് എല്ലാ സേവനങ്ങളും നല്‍കുന്നതിനായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഒരു പ്രത്യേക ഓപ്പറേഷന്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു .ഇസ്രായേല്‍-ഇറാന്‍ വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഇറാന്‍ വ്യോമ പാതകള്‍ താത്കാലികമായി അടയ്ക്കുകയും ,രാജ്യത്തെ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാകുകയും ചെയ്ത സാഹചര്യത്തിലാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യ ഭൂമിയിലെത്തിയ ഇറാനിയന്‍ ഹാജിമാരുടെ മടക്ക യാത്ര മുടങ്ങിയത്.

സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഓപ്പറേഷന്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചത്.

ഇറാനിയന്‍ തീര്‍ഥാടകര്‍ക്ക് രാജ്യത്ത് നിന്ന് സുരക്ഷിതമായി പുറപ്പെടുന്നതുവരെ പൂര്‍ണ്ണ പരിചരണവും നേരിട്ടുള്ള സേവനങ്ങളും നല്‍കുന്നത് തുടരുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി .സൗദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ് കാരനുമായ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് . പ്രത്യേക ഓപ്പറേഷന്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചത്..

ഇറാഖ് വഴി കരമാര്‍ഗ്ഗം ഇറാനിലെത്തിക്കാനാണ് പദ്ധതികള്‍ തയ്യാറാക്കുന്നത് .
.
.ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം എന്നിവ വഴി വടക്കന്‍ അതിര്‍ത്തി പ്രവിശ്യയും ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന അറാര്‍ വിമാനത്താവളത്തിലേക്കും തുടര്‍ന്ന് ഇറാഖ് വഴി ഇറാനിലേക്കുള്ള കരമാര്‍ഗ്ഗം ഇറാനിലെത്തിക്കാനാണ് പദ്ധതികള്‍ തയ്യാറാക്കുന്നത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *