റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂള്‍ വിദ്യാര്‍ഥിയെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു

June 14, 2025 - 6:26 am

കോഴിക്കോട് | പാസ് ഉപയോഗിച്ച് യാത്ര ചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥിയെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. കോഴിക്കോട് കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാസ് കാണിച്ച കുട്ടിയെ കണ്ടക്ടര്‍ ബസില്‍ നിന്ന് ഇറക്കിവിട്ടു.

.. ബസില്‍ കണ്‍സഷന്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അക്രമം. ബസില്‍ പാസ് കാണിച്ച കുട്ടിയെ കണ്ടക്ടര്‍ ബസില്‍ നിന്ന് ഇറക്കിവിട്ടു. ഇത് കണ്ട സമീപത്തുണ്ടായിരുന്ന ടാക്‌സി ഡ്രൈവര്‍ കുട്ടിയോട് ബസില്‍ കയറാന്‍ ആവശ്യപ്പെട്ടു. പാസ് കൈയ്യിലുണ്ടല്ലോയെന്നും കണ്‍സഷന്‍ അവകാശമാണെന്നും ടാക്‌സി ഡ്രൈവര്‍ കുട്ടിയോട് പറഞ്ഞു.

മറ്റു വിദ്യാര്‍ഥികള്‍ക്കും മര്‍ദ്ദനമേറ്റു.

ബസില്‍ കയറിയ കുട്ടിയോട് കണ്ടക്ടര്‍ ദേഷ്യപ്പെട്ടു. ഇതോടെ മറ്റു വിദ്യാര്‍ഥികളും കണ്ടക്ടറെ ചോദ്യം ചെയ്തു. ഇതോടെ കണ്ടക്ടറും മറ്റു ബസ് ജീവനക്കാരും ചേര്‍ന്നു വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുകയായിരുന്നു. മറ്റു വിദ്യാര്‍ഥികള്‍ക്കും മര്‍ദ്ദനമേറ്റു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *