റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2025ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാഫലം പ്രഖ്യാപിച്ചു

June 12, 2025 - 5:59 am

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ജൂൺ 11ബുധനാഴ്ച വൈകീട്ട് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. മേയ് 25-നാണ് പ്രിലിമിനറി പരീക്ഷ നടന്നത്.ഈ വര്‍ഷം 979 ഒഴിവുകളിലേക്കാണ് യു.പി.എസ്.സി. സിവില്‍ സര്‍വീസ് പരീക്ഷ നടത്തിയത്. പത്ത് ലക്ഷത്തിലേറെ പേരാണ് ഇത്തവണ പ്രിലിമിനറി പരീക്ഷ എഴുതിയത്. ഓരോ തെറ്റായ ഉത്തരത്തിനും മൂന്നിലൊന്ന് മാര്‍ക്ക് കുറയ്ക്കുന്ന തരത്തിലായിരുന്നു ഇത്തവണത്തെ നെഗറ്റീവ് മാര്‍ക്ക് സംവിധാനം

പരീക്ഷാഫലം അറിയുന്നതിന് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in തുറക്കുക.പരീക്ഷാഫലം ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക .അപ്പോള്‍ പരീക്ഷാഫലത്തിന്റെ പിഡിഎഫ് സ്‌ക്രീനില്‍ തുറന്നുവരും. ഇതില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉണ്ടോയെന്ന് പരിശോധിക്കാം. .ആവശ്യമെങ്കില്‍ പരീക്ഷാഫലത്തിന്റെ പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്തും പ്രിന്റെടുത്തും സൂക്ഷിക്കാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *