പാലക്കാട് | സ്റ്റേഷന്‍ വളപ്പില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ച മണ്ണാര്‍ക്കാട് പോലീസിന് നഗരസഭ പിഴയിട്ടു. പിഴയായ 5000 രൂപ 15 ദിവസത്തിനകം അടക്കണമെന്നും അല്ലാത്ത പക്ഷം പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടിവരുമെന്ന് കാണിച്ച് നഗരസഭാ സെക്രട്ടറി മണ്ണാര്‍ക്കാട് എസ്എച്ച്ഒയ്ക്കു നോട്ടീസ് നല്‍കി.
നഗരസഭയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പിഴ
ജൂൺ 9 തിങ്കളാഴ്ചയാണ് പോലീസ് സ്റ്റേഷന്‍ വളപ്പില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നുണ്ടെന്ന് നഗരസഭയ്ക്ക് പരാതി ലഭിച്ചത്. തുര്‍ന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്.സ്ഥാപനങ്ങളിലെ മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ പോലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ക്ലാസ് എടുത്തിരുന്നു