പുതിയ ചരിത്ര മുഹൂര്‍ത്തത്തിനാണ് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

തിരുവനന്തപുരം | ആഗോള ചരക്കുനീക്കത്തിന്റെ സുപ്രധാന കേന്ദ്രമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എം എസ് സി ഐറിനയുടെ വരവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫെയ്സ് ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. നാല് ഫുട്‌ബോള്‍ സ്റ്റേഡിയത്തെക്കാള്‍ വലിപ്പമുള്ള ഈ ചരക്കുകപ്പല്‍ ദക്ഷിണേഷ്യയില്‍ തന്നെ ആദ്യമായി നങ്കൂരമിടുന്നത് വിഴിഞ്ഞത്താണെന്നത് ഏതൊരു മലയാളിയെ സംബന്ധിച്ചും അഭിമാനകരമായ കാര്യമാണ്

നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് പുതിയ ഊര്‍ജ്ജം പകരും.

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പല്‍ തീരത്തടുത്തതോടെ പുതിയ ചരിത്രമുഹൂര്‍ത്തത്തിനാണ് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിക്കുന്നത്. ഈ അഭിമാന നിമിഷം നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് പുതിയ ഊര്‍ജ്ജം പകരും. രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായ വിഴിഞ്ഞം കമ്മീഷന്‍ ചെയ്ത് ഒരു മാസം തികയുന്നതിനിടെയാണ് ഏറ്റവും വാഹക ശേഷിയുള്ള ഈ ചരക്കുകപ്പല്‍ തുറമുഖത്തെത്തുന്നത്. 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയുമുള്ള ഐറിനക്ക് 24,346 ടി ഇ യു കണ്ടെയ്നറുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്.

ഈ പടുകൂറ്റന്‍ കപ്പലിന്റെ ക്യാപ്റ്റന്‍ മലയാളിയായ തൃശൂര്‍ സ്വദേശി വില്ലി ആന്റണിയാണെന്നതിലും നമുക്കേറെ സന്തോഷിക്കാം. കപ്പല്‍ ജീവനക്കാരില്‍ കണ്ണൂര്‍ സ്വദേശിയായ അഭിനന്ദുമുണ്ട്..മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →