ദ്രാവിഡ പ്രത്യയശാസ്ത്രം നിലനില്‍ക്കുന്നിടത്തോളം കാലം കാവിപ്പാര്‍ട്ടിക്ക് തമിഴ്നാട്ടില്‍ വേരുറപ്പിക്കാന്‍ കഴിയില്ല : ഡി എം കെ

ചെന്നൈ | കാവിപ്പാര്‍ട്ടി തമിഴ്നാട്ടില്‍ വേരുറപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് ഡി എം കെയുടെ മുതിര്‍ന്ന നേതാവ് എ രാജ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ സാധാരണക്കാരെ ഡി എം കെ ഭയക്കുന്നില്ലെന്നും എ രാജ.പറഞ്ഞു. ഭരണകക്ഷിയായ ഡി എം കെയെ അമിത് ഷാ വിമര്‍ശിച്ചതിന് മറുപടിയായി മധുരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദ്രാവിഡ പ്രത്യയശാസ്ത്രം നിലനില്‍ക്കുന്നിടത്തോളം കാലം അവര്‍ക്ക് തമിഴ്നാട്ടില്‍ വേരുറപ്പിക്കാന്‍ കഴിയില്ല. ഡല്‍ഹിയോ മഹാരാഷ്ട്രയോ ഹരിയാനയോ പോലയെല്ല. ഇത് തമിഴ്നാടാണ്, ഞങ്ങള്‍ ദ്രാവിഡരാണ് രാജ ആവര്‍ത്തിച്ച് പറഞ്ഞു.

ബി ജെ പിയുടേതിന് വിരുദ്ധമായ ഒരു പ്രത്യയശാസ്ത്രമാണ് തങ്ങള്‍ക്കുള്ളത്.

ബി ജെ പിയുടേതിന് വിരുദ്ധമായ ഒരു പ്രത്യയശാസ്ത്രമാണ് തങ്ങള്‍ക്കുള്ളത്. ദ്രാവിഡ പ്രത്യയശാസ്ത്രം കാവി പ്രത്യയശാസ്ത്രത്തിന് എതിരായതിനാല്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടില്‍ ബി ജെ പിക്ക് കാലുറപ്പിക്കാന്‍ കഴിയില്ല. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ബി ജെ പി നേതാവിന്റെ പരാമര്‍ശങ്ങള്‍ പച്ചക്കള്ളവും വെറുപ്പുളവാക്കുന്നതും ഭിന്നിപ്പിക്കുന്നതുമാണ്.രാജ വ്യക്തമാക്കി.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →