മംഗളൂരു | കേരള തീരം ചേര്‍ന്ന് ബേപ്പൂരിനടുത്ത് ഉള്‍ക്കടലില്‍ തീപ്പിടിച്ച വാന്‍ഹായ് 503 ചരക്കുകപ്പലില്‍ നിന്ന് രക്ഷപ്പെട്ട 18 പേരെയും മംഗളൂരുവില്‍ എത്തിച്ചു. കപ്പലിലെ പൊട്ടിത്തെറിയില്‍ പരുക്കേറ്റ ആറുപേരെ മംഗളൂരു എ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
ചരക്ക് കപ്പലിലെ കണ്ടെയ്‌നറുകള്‍ അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയില്‍ തീരത്തടിയും
രക്ഷപ്പെട്ടവരില്‍ ബാക്കിയുള്ളവരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. ചരക്ക് കപ്പലിലെ കണ്ടെയ്‌നറുകള്‍ അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയില്‍ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. .