റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒഴുക്കിൽപെട്ട രണ്ട് പെണ്‍കുട്ടികളെ പത്തനംതിട്ട അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി

June 9, 2025 - 4:46 am

പത്തനംതിട്ട | പത്തനംതിട്ട മരൂര്‍ പാലത്തിനു സമീപം അച്ചന്‍ കോവില്‍ ആറ്റില്‍ അകപ്പെട്ട രണ്ട് പെണ്‍കുട്ടികളെ പത്തനംതിട്ട അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി.പത്തനംതിട്ട പൂങ്കാവ് കാഞ്ഞിരപ്പാറ പുത്തന്‍വീട് ഉമേഷ് ഭവനത്തില്‍ ദിലീപിന്റെ മകള്‍ അഞ്ജലി(21), പൂങ്കാവ് കാഞ്ഞിരവിളയില്‍ പുത്തന്‍വീട്ടില്‍ പ്രദീപിന്റെ മകള്‍ വിദ്യ(15) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെപത്തനംതിട്ട ജനറല്‍ ഹോസ്പിറ്റല്‍ പ്രവേശിപ്പിച്ചു.

കുട്ടികളില്‍ ഒരാള്‍ വള്ളിപടര്‍പ്പിലും മറ്റെയാള്‍ മറ്റേകുട്ടിയുടെ വസ്ത്രത്തിലും പിടിച്ചു കിടക്കുകയായിരുന്നു.

പെണ്‍കുട്ടികള്‍ ആറ്റില്‍ അകപ്പെട്ട വിവരം രാത്രി ഏഴരയോടെയാണ് ഫയര്‍ഫോഴ്‌സില്‍ അറിയുന്നത്. അത് വഴി പോയ ഋഷികേശ് എന്നയാള്‍ കുട്ടികളുടെ നിലവിളി കേട്ട് ഫയര്‍ഫോഴ്‌സിലേക്ക് വിവരം അറിയിക്കുകയായിരുന്നു.കുട്ടികളില്‍ ഒരാള്‍ വള്ളിപടര്‍പ്പിലും മറ്റെയാള്‍ മറ്റേകുട്ടിയുടെ വസ്ത്രത്തിലും പിടിച്ചു കിടക്കുകയായിരുന്നു.വളരെ ആഴമുള്ളതുംഒഴുക്കുള്ള ഭാഗത്തും ആയിരുന്നു ഇവര്‍ പിടിച്ചു കിടന്നിരുന്നത്.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ആര്‍ പ്രേമചന്ദ്രന്‍ നായര്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ ടി നൗഷാദ് എന്നിവര്‍ നിലയില്ലാത്ത വെള്ളത്തില്‍ ചാടി അതിസാഹസികമായാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ എ സാബു,ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍മാരായ എസ് മനോജ്, കെ പി ജിഷ്ണു,ടി അജു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *